ന്യൂഡൽഹി: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി ഡൽഹിയുടെ സമരഭൂമിയായ ജന്തർ മന്ദറിൽ പ്രതിഷേധം നടന്നു.
വിവിധ തൊഴിലാളി യൂണിയനുകളോടൊപ്പം കാർഷിക സംഘടനകളും സമരത്തിന്റെ ഭാഗമായി കേന്ദ്രത്തിന്റെ വിവിധ നയങ്ങൾക്കെതിരേ പ്രതിഷേധമുയർത്തി. തൊഴിൽ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക, കരട് വിത്ത് ബില്ലും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുയർന്ന സമരത്തിൽ കേന്ദ്രത്തിന്റെ വിവിധ സ്വകാര്യവത്കരണ നയങ്ങൾക്കെതിരേയും ഇന്ത്യ-അമേരിക്ക കരാറിനെതിരേയും പ്രതിഷേധമുണ്ടായി.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള വിവിധ സംഘടനാപ്രവർത്തകരും തൊഴിലാളികളുമടക്കമുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർ മന്ദറിൽ അണിനിരന്നിരുന്നു.